Current Date

Search
Close this search box.
Search
Close this search box.

ഹൂതികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നതിന് തെളിവുമായി യു.എസ്

വാഷിങ്ടണ്‍ ഡി.സി: യമനിലെ ഹൂതികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന ആരോപണവുമായി യു.എസ് രംഗത്ത്. യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലിയാണ് തെളിവു സഹിതം രംഗത്തുവന്നിരിക്കുന്നത്. ഇതിലൂടെ ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്നും ഹൂതി സൈന്യത്തിന് ഇറാന്റെ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ തെളിവുകളുമാണ് നിക്കി ഹാലി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

മേഖലയില്‍ ‘സംഘര്‍ഷത്തിന്റെ തീജ്വാലകള്‍’ പടര്‍ത്താനാണ് ഇതിലൂടെ ഇറാന്‍ ശ്രമിക്കുന്നത്. ഹൂതി വിമതര്‍ യുദ്ധത്തിനായി ഉപയോഗിച്ചത് ഇറാനിയന്‍ നിര്‍മിത ആയുധങ്ങളാണ്. യുദ്ധ മേഖലയില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങളില്‍ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലിന്റെയും മറ്റും ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തെഹ്‌റാന്‍ അന്താരാഷ്ട്ര ഉടമ്പടിയാണ് ഇതിലൂടെ ഇറാന്‍ ലംഘിച്ചത്. വാഷിങ്ടണ്‍ ഡി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹാലി.

മേഖലയിലെ ആയുധ സംഭരണ ശാലകളും ഇറാന്റെ  അനധികൃത ആയുധ വിതരണത്തിന് ശക്തമായ തെളിവാണ്.  ഇറാനെ മേഖലയില്‍ നിന്ന് പുറംതള്ളാനും അവരുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും യു.എസ് പുതിയ സഖ്യമുണ്ടാക്കും. യമനിലെ ഹൂതി സൈന്യം സൗദിയിലേക്ക് തൊടുത്ത മിസൈലിലെ അവശിഷ്ടത്തില്‍ നിന്നുമാണ് ഇതിനുള്ള തെളിവ് ലഭിച്ചത്. ‘ഇത് ഇറാന്റെതാണ്, ഇത് ഇറാന്‍ നല്‍കിയതാണ്, ഇറാന്‍ അയച്ചതാണ്’ നിക്കി ഹാലി പറഞ്ഞു.

 

Related Articles