Current Date

Search
Close this search box.
Search
Close this search box.

ഹുബ്ബുറസൂല്‍: പൊതു സമ്മേളനം നവംബര്‍ 23ന്

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല ഹുബ്ബുറസൂല്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 23ന് വെള്ളിയാഴ്ച വൈകീട്ട് 5.30ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തൂവ്വൂര്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ ടീം പ്രവാചക ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ ഖവാലി ഗാനങ്ങളും ഉണ്ടാവും.

പരിപാടിയുടെ വിജയത്തിനായി മുനീര്‍ മഠത്തില്‍ ജനറല്‍ കണ്‍വീനര്‍ ആയി സ്വാഗത സംഘം രൂപീകരിച്ചു. മറ്റ് വകുപ്പ് ഭാരവാഹികള്‍: (പ്രചരണം) നൈസാം ,(റിസിപ്ഷന്‍) ഡോക്ടര്‍ അബ്ദുള്‍ ഫത്താഹ്,(ഗസ്റ്റ്) മുഹമ്മദ്ഷാഫി. പി.ടി, (ഫിനാന്‍സ്) ഫൈസല്‍ കെ.വി സി.പി, (വെന്യു) ഹമീദ് കോക്കൂര്‍, (സോവനീര്‍) അന്‍വര്‍ സഈദ്, (വളണ്ടിയേര്‍സ്) അഷ്‌കര്‍, എന്നിവരെയും തെരഞ്ഞെടുത്തു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97345634 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles