Current Date

Search
Close this search box.
Search
Close this search box.

ഹിറ മോറല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ബംഗളൂരു: ഹിറ മോറല്‍ സ്‌കൂള്‍ പത്താം വാര്‍ഷികം നാഗവാര എച്ച്.കെ.ബി.കെ എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ അരങ്ങേറി. ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 13 ഹിറ മോറല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സംഗമിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും നടന്നു. സബ്ജൂനിയര്‍ വിഭാഗത്തില്‍ ഫന്നാന്‍ മുഹമ്മദ്, ജൂനിയര്‍ വിഭാഗത്തില്‍ ലൗന ജഹാന്‍ എന്നിവര്‍ ചാമ്പ്യന്‍മാരായി. രക്ഷിതാക്കള്‍ക്കായി പാചക മത്സരവും കമ്പവലി മത്സരവും ഒരുക്കിയിരുന്നു.
പ്രമുഖ മനശാസ്ത്ര വിദഗ്ദന്‍ ഡോ. വി.ടി. ഇഖ്ബാല്‍ പാരന്റിംഗ് ക്ലാസെടുത്തു. സ്‌കൂള്‍ മാഗസിനുകളില്‍ നിന്നും എച്ച്.എം.എസ് സര്‍ജാപൂര്‍ ഒരുക്കിയ ‘ഓത്തുപള്ളി’ ഒന്നാം സ്ഥാനത്തിനര്‍ഹമായി. ഏറ്റവും നല്ല അധ്യാപകനുള്ള ബഹുമതി കോറമംഗല എച്ച്.എം.എസ് അധ്യാപകന്‍ മുബശ്ശിര്‍ വേളം അര്‍ഹനായി. പാചക മത്സരത്തില്‍ സൗത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍ ഫാതിമ ഫസീലയും ഡെസേര്‍ട്ട് ഒരുക്കുന്നതില്‍ സജ്‌ന ഫൈസലും സമ്മാനാര്‍ഹരായി. ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് നിയാസ് കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ഐസ് ബ്രേക്കിംഗ് സെഷന് മുബശ്ശിര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഷബീര്‍ മുഹ്‌സിന്‍, സെക്രട്ടറി ഷമീര്‍ മുഹമ്മദ്, കക്കോട്ട് അസീസ് എന്നിവര്‍ സംസാരിച്ചു.

Related Articles