Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു മഹാസഭ ഗാന്ധി വധം ആഘോഷിച്ചു

മീററ്റ്: അഖില ഭാരതീയ ഹിന്ദു മഹാസഭ ജനുവരി 30 ഗാന്ധിയുടെ ഘാതകനെ ആദരിച്ചു കൊണ്ട് ശൗര്യദിനമായി ആഘോഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 11 മണിക്ക് ഗാന്ധി സമാദിയോടനുബന്ധിച്ച് എല്ലാവരും രണ്ട് മിനുട്ട് മൗനമാചരിച്ചപ്പോള്‍, മീററ്റിലെ ശാരദ റോഡിലുള്ള ഓഫീസില്‍ മധുരം വിതരണം ചെയ്യുകയും, നൃത്തം ചവിട്ടുകയുമായിരുന്നു അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ നേതാക്കള്‍. ചെണ്ടമേളക്കാര്‍ സമയത്തിന് എത്താത്തതിനെ തുടര്‍ന്ന് പാത്രവും സ്പൂണും കൊണ്ട് ശബ്ദമുണ്ടാക്കിയാണ് നൃത്തപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സംഭവസ്ഥലത്ത് യാഗവും സംഘടിപ്പിക്കപ്പെട്ടിരുന്നു.
‘1948 ജനുവരി 30-ന് നാഥുറാം ഗോഡ്‌സെ കൊന്നത് ഇന്ത്യയുടെ ശത്രുവിനെ മാത്രമല്ല മറിച്ച് ഇന്ത്യന്‍ ജനതയോട് വഞ്ചന കാണിച്ച ആളെ കൂടിയാണ്. ഗാന്ധിയെ കൊന്നതിലൂടെ നാഥുറാം ഗോഡ്‌സെ ഒരു വലിയ സഹായം തന്നെയാണ് രാജ്യത്തിന് വേണ്ടി ചെയ്തത്. ഗാന്ധിയുടെ ചരമവാര്‍ഷികം ശൗര്യ ദിനമായിട്ടാണ് നാം കൊണ്ടാടുന്നത്. ഇന്നേക്ക് അഞ്ച് ദശാബ്ദക്കാലമായി നമ്മള്‍ ഇത് തുടര്‍ന്ന് വരുന്നു. ജനങ്ങള്‍ ഗാന്ധിയുടെ മരണത്തില്‍ ദുഃഖിക്കുന്നുണ്ടാവാം, പക്ഷെ ഞങ്ങള്‍ക്കിത് എല്ലായ്‌പ്പോഴും ആഘോഷത്തിന്റെ ദിവസമാണ്,’ ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ രണ്ടായി വിഭജിച്ച ഗാന്ധിയെ വധിക്കാന്‍ ധൈര്യം കാണിച്ച ഗോഡ്‌സെയാണ് രക്തസാക്ഷി. പാകിസ്ഥാന്‍ ഇന്നും ഒരു ഇസ്‌ലാമിക രാഷ്ട്രമാണ്, ഇന്ത്യക്ക് ഇന്നുവരെ ഹിന്ദു രാഷ്ട്ര പദവി ലഭിച്ചിട്ടില്ല.’ ശര്‍മ കൂട്ടിച്ചേര്‍ത്തു.

Related Articles