Current Date

Search
Close this search box.
Search
Close this search box.

ഹിതപരിശോധനയില്‍നിന്ന് പിന്‍വാങ്ങണം; കുര്‍ദിസ്താനോട് ജാവേഷ് ഒഗ്‌ലു

പാരിസ്: ഹിതപരിശോധനയില്‍ നിന്ന് പിന്‍വാങ്ങുന്നതിന് കുര്‍ദിസ്താന്‍ ഭരണകൂടത്തിന് സാവകാശം നിശ്ചയിക്കണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മവ്‌ലുദ്‌ ജാവേഷ് ഒഗ്‌ലുവിന്റെ ആഹ്വാനം. പ്രസ്തുത സമയപരിതിക്കുള്ളില്‍ ഒന്നുകില്‍ പ്രദേശത്തെ ഭരണകൂടത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാം. അല്ലെങ്കില്‍ അങ്കാറ ബാഗ്ദാദിന്റെ ആവശ്യങ്ങളും നടപടികളും കണക്കിലെടുക്കും. ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജാന്‍ ഇവ്‌ലെ ഡ്രിയാനോടൊപ്പം പാരീസിലെ തുര്‍ക്കി എമ്പസിയില്‍വെച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാവിധ സഹകരണങ്ങളും പിന്തുണയും തുര്‍ക്കിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ബാഗ്ദാദിനും ഇര്‍ബിലിനുമിടയില്‍ മധ്യസ്ഥതക്ക് സന്നദ്ധമാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടു തുര്‍ക്കി നയതന്ത്രജ്ഞന്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തിന് തനിച്ച് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാദിക്കില്ലെന്ന ആശങ്കയും അദ്ദേഹം വ്യക്തമാക്കി.
ഇറാഖിന്റെ ഐക്യത്തിലുള്ള പാരീസിന്റെ പിന്തുണയും ഫ്രാന്‍സ് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ് ഭരണഘടനയനുസരിച്ച് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ പ്രാധാന്യവും അതിന് തുര്‍ക്കിയുമായി യോജിപ്പിലെത്തണമെന്നും അതിനാവശ്യമായ സഹകരണങ്ങള്‍ അങ്കാറയില്‍നിന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫ്രാന്‍സ് മന്ത്രിയോട് വ്യക്തമാക്കി.
കുര്‍ദിസ്താന്‍ പ്രസിഡന്റ് മസ്ഊദ് ബാര്‍സാനിയുടെ തുര്‍ക്കി അധികാരികളുമായുള്ള കൂടിക്കാഴ്ചകളിലധികവും കഴിഞ്ഞകാല ചരിത്രങ്ങളെക്കുറിച്ച ചര്‍ച്ചകളായിരുന്നു. ഭരണഘടനാപരമായി കുര്‍ദിസ്താനുള്ള അവകാശങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഇര്‍ബിലിന് അങ്കാറയില്‍നിന്ന് ലഭിച്ചിട്ടുമുണ്ട്. അതേസമയം ഹിതപരിശോധനയോടുള്ള എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ഒഗ്‌ലു വ്യക്തമാക്കി. ഹിതപരിശോധനയെ എതിര്‍ക്കുന്ന എല്ലാ രാജ്യങ്ങളുടെയും സുരക്ഷയുടെ അനിവാര്യതയെ പറ്റി ബാഗ്ദാദുമായി ഉപയകക്ഷി ചര്‍ച്ചക്ക് തയ്യാറാണെന്നും അതിര്‍ത്തികള്‍ തുര്‍ക്കിക്കും ഇറാഖിനുമിടയിലാണ് അല്ലാതെ തുര്‍ക്കിക്കും ഉത്തര ഇറാഖിനുമിടയിലല്ലെന്നും ശക്തമായ ഭാഷയില്‍ അദ്ദേഹം പറഞ്ഞു.

Related Articles