Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ വിശ്വ സാഹോദര്യത്തിന്റെ വിളംബരം: അബ്ദുസ്സമദ് സമദാനി

കോട്ടക്കല്‍: വിശ്വസാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വിളംബരവും സംസ്ഥാപനവുമാണ് ഹിജ്‌റയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ‘പ്രവാചക ഹിജ്‌റ: ചരിത്രവും സന്ദേശവും’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം കോട്ടക്കലില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ വര്‍ണ വൈജാത്യങ്ങള്‍ക്കതീതമായ വിശാലമായ സാഹോദര്യമാണ് ഹിജ്‌റയുടെ ഗുണപാഠം. വ്യക്തിക്കും സമൂഹത്തിനും ആവശ്യമായ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും പ്രസക്തിയാണ് ഹിജ്‌റ ഊന്നിപ്പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുസ്വര സമൂഹത്തില്‍ എങ്ങിനെ ഇസ്‌ലാമിക ജീവിതം നയിക്കാമെന്ന പാഠം ഹിജ്‌റ നല്‍കുന്നുവെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. സെമിനാറില്‍ ഹാരിസ് ബിന്‍ സലീം, ടി. മുഹമ്മദ് വേളം, എം.സി. നസീര്‍ എന്നിവര്‍ സംസാരിച്ചു. ടി.പി. യൂനുസ് സ്വാഗതവും ഹബീബ് ജഹാന്‍ നന്ദിയും നിര്‍വഹിച്ചു. ഫാഇസ് മുഹമ്മദ് ഖുര്‍ആന്‍ പാരായണം നടത്തി.

Related Articles