Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ നല്‍കുന്നത് അതിജീവനത്തിന്റെ പാഠങ്ങള്‍: ശൈഖ് മുഹമ്മദ് കാരകുന്ന്

കോഴിക്കോട്: ഹിജ്‌റ നല്‍കുന്നത് അതിജീവനത്തിന്റെ പാഠമാണെന്നും നിരാശ ബാധിച്ച ഒരു സമൂഹത്തിന് മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ലായെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹിജ്‌റ സൗഹൃദ സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷ പുലര്‍ത്തുന്ന സമൂഹത്തിന് മാത്രമേ മനുഷരേയും രാഷ്ട്രത്തേയും പുരോഗതിയിലേക്ക് നയിക്കാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ മുഹമ്മദ് കോയ, അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, പി.പി.അബ്ദുറഹീം, ബാപ്പു വാവാട്, സക്കീര്‍ ഹുസൈന്‍ , അബ്ദു ശിവപുരം, പി.ടി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം പി.പി. അബ്ദുറഹ് മാന്‍ പെരിങ്ങാടി സമാപന പ്രസംഗം നിര്‍വഹിച്ചു. ടി.എം. ശരീഫ് മൗലവി ഖിറാഅത്ത് നടത്തി. ജില്ലാ സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും വി.പി.ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Related Articles