Current Date

Search
Close this search box.
Search
Close this search box.

ഹാദിയയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം

കോഴിക്കോട് : ഹാദിയയുടെ  ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ, ജി.ഐ.ഒ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി കോഴിക്കോട് നഗരത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ടി. മുഹമ്മദ് വേളം സംഗമം ഉദ്ഘാടനം ചെയ്തു. ഹാദിയയുടെ ജീവന് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് കേരള സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ് പരിവാറിന്റെ അജണ്ടകള്‍ക്ക് കേരള സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ സുദീപ് കെ.എസ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്സാന, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് വി.പി ബഷീര്‍, നിയമ വിദ്യാര്‍ഥി അമീന്‍ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് എം. ശരീഫ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ഫസലുല്‍ ബാരി സ്വാഗതവും അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് അന്‍ഷിത്ത് ഊട്ടേരി, ജസീം വള്ളിയാട്, അന്‍വര്‍ കോട്ടപ്പള്ളി, അഫീഫ് അടുക്കത്ത്, ശഹീന്‍ അബ്ദുല്ല, ആയിശ ഗഫൂര്‍, ഹാദിയ എന്നിവര്‍ നേതൃത്വം നല്‍കി.

ഹാദിയയുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണം
ഹാദിയ അടുത്ത മാസം 27 വരെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലാണ് എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കെ, ഹാദിയക്ക് പൂര്‍ണ സുരക്ഷ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന്  ജി.ഐ.ഒ. സ്റ്റേറ്റ് പ്രസിഡന്റ് അഫീദ അഹമ്മദ്  പ്രസ്താവനയില്‍ പറഞ്ഞു. ഹാദിയ യുടെ ഓരോ നിമിഷവും വളരെ ഭീതിതമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേïതുï്. ഹാദിയയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിന് ഒരു മെഡിക്കല്‍ സംഘത്തെ അയക്കുകയും, ഹാദിയക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസര മൊരുക്കാനും, വീട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോ ട്ട് പോവുമെന്നും അവര്‍ അറിയിച്ചു.

Related Articles