Current Date

Search
Close this search box.
Search
Close this search box.

ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രിം കോടതി. വിവാഹവും കേസും രണ്ടാണെന്നും ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാവില്ലെന്നും ഇന്ന് ഹാദിയ കേസ് പരിഗണിക്കവേ സുപ്രിം കോടതി വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ല. വിവാഹം നിയമവിരുദ്ധമല്ല. ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച് വിവാഹം റദ്ദാക്കാനാവില്ല. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയതാണ്. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം റദ്ദാക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് രക്ഷിതാക്കള്‍ക്കൊപ്പം വിടാനാവില്ല. കേസില്‍ ഹാദിയയുടെ ഭാഗം വ്യക്തമാക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. കേസില്‍ ഹാദിയയെ കൂടി കക്ഷി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ വിധിയായി സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട ഹാദിയയുടെ നിലപാട് അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 22ലേക്ക് മാറ്റി. അതേസമയം, ഷെഫിന്‍ജഹാനുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എയ്ക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 27ന് സുപ്രിംകോടതി ഹാദിയക്ക തുടര്‍പഠനം അനുവദിച്ചിരുന്നു. ഇപ്പോള്‍ സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില് ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഹാദിയ.

 

Related Articles