Current Date

Search
Close this search box.
Search
Close this search box.

ഹാദിയക്ക് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കണം: പി.എം സ്വാലിഹ്

തൃശൂര്‍: ഇഷ്ടമുള്ള ആദര്‍ശം തെരഞ്ഞെടുത്തതിന്റെ പേരില്‍ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഹാദിയക്ക് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥന പ്രസിഡന്റ് പി.എം സ്വാലിഹ്. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഹദിയാ കേസില്‍ ജനാധിപത്യത്തിന്റെ അടിത്തറകളെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ഭരണഘടനാ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഒരുകാലത്ത് സംഘ്പരിവാര്‍ നടത്തിയ കള്ളപ്രചാരണങ്ങളും നുണക്കഥകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കോടതിയുമെല്ലാം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. ഭരണരംഗത്ത് വലിയ പരാജയമായ സംഘ്ശക്തികള്‍ ഭരണപരാജയം മറച്ചുവെക്കാന്‍ വര്‍ഗീയ പ്രചാരണങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ യുവാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ഡോ. അബ്ദുസ്സലാം അഹ്മദ്, മിയാന്‍ദാദ്, ഖാലിദ് മൂസാ നദ്‌വി, ഡോ. വി.എം സാഫിര്‍, ശിഹാബ് പൂക്കോട്ടൂര്‍, പി.പി ജുമൈല്‍, ടി. മുഹമ്മദ് വേളം, കെ സഫീര്‍ ഷാ, സുജാദ് കൊല്ലം എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. നേതൃസംഗമത്തിന്റെ രണ്ടാം ദിവസം സുലൈമാന്‍ അസ്ഹരി, ഹമീദ് വാണിയമ്പലം, ഷഹീന്‍ കെ മൊയ്തുണ്ണി, ഡോ. സക്കീര്‍ ഹുസൈന്‍, എസ്.എം സൈനുദ്ദീന്‍, ഡോ. വി.എം നിഷാദ്, സി.എ നൗഷാദ്, സാദിഖ് ഉളിയില്‍, ഹമീദ് സാലിം, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

Related Articles