Current Date

Search
Close this search box.
Search
Close this search box.

ഹാദിയക്കെതിരായ മനുഷ്യാവകാശ ലഘനം; ജി.ഐ.ഒ ഒപ്പുശേഖരണം നടത്തി

കോഴിക്കോട്: ഹാദിയയുടെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപെട്ട് സര്‍ക്കാര്‍ ഇടപെടലുകളില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപെട്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗ നൈസേഷന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതിക്ക് പിന്തുണ അറിയിച്ചു എം.എല്‍.എ മാര്‍ ഒപ്പുവെച്ചു. ഇതുവരെ 43 എം.എല്‍.എ മാര്‍ ഒപ്പിട്ട പരാതിയില്‍ നാല് ഭരണകക്ഷി ജനപ്രതിനിധികള്‍ ഒഴികെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളില്‍ നിന്നുള്ള എം.എല്‍.എ മാരില്‍ ഭൂരിപക്ഷവും ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുകയും പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യണമെന്ന അഭിപ്രായത്തോട് ഐക്യപെട്ടു. അതേസമയം, ക്യാബിനറ്റ് അംഗങ്ങള്‍ ഒപ്പുവെക്കുന്നതിന് പകരം സഹകരണം ഉറപ്പ് നല്‍കുകയും മുഖ്യമന്ത്രിക്ക് പരാതി കൈമാറി മറുപടി അറിയിക്കുമെന്നും പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ രണ്ട് ലക്ഷത്തോളം ജനങ്ങള്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ജനപ്രതിനിധികളെ നേരിട്ട് സമീപിക്കാന്‍ തീരുമാനിച്ചതെന്ന് ജി. ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് പറഞ്ഞു. വൈകിയാണെ ങ്കിലും എന്‍.ഐ.എ അന്വേഷണം വേണ്ടായിരുന്നു എന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യുമ്പോഴും കോടതി പോലും നിര്‍ദേശിച്ചിട്ടില്ലാത്ത വീട്ടുതടങ്കലുമായും അവകാശ ധ്വംസനങ്ങളുമായും ബന്ധപ്പെട്ട് തുടരുന്ന മൗനം മതേതര കേരളത്തിനു ഭൂഷണമല്ലെന്നും അവര്‍ അഭിപ്രായപെട്ടു.

Related Articles