Current Date

Search
Close this search box.
Search
Close this search box.

ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

മുംബൈ: ഹാജി അലി ദര്‍ഗക്കുള്ളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി. ദര്‍ഗ ട്രസ്റ്റിന്റെ സ്ത്രീകള്‍ക്ക് മേലുള്ള വിലക്ക് ഇന്ത്യന്‍ ഭരണഘടനയും 14, 15, 19(1)(d), 25 എന്നീ ഖണ്ഡികകളുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ വി.എം. കനാഡ്, രേവതി മോഹിത് ദേര്‍ എന്നിവര്‍ വ്യക്തമാക്കി. എങ്കിലും ട്രസ്റ്റ് നല്‍കിയ ഹരജി പരിഗണിച്ച് വിധിക്ക് ആറാഴ്ച്ചത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സമയമാണിത്.
ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ പ്രതിനിധി നൂര്‍ജഹാന്‍ 2014 നവംബറില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് വിധി. കുട്ടികാലം മുതല്‍ക്കേ ദര്‍ഗക്കുള്ളില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും എന്നാല്‍ 2012 ജൂണില്‍ ദര്‍ഗക്കുള്ളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുകയാണെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഒരു മുസ്‌ലിം പുണ്യപുരുഷന്റെ ഖബറിന്റെ അടുക്കല്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഗുരുതരമായ തെറ്റാണെന്നാണ് മുമ്പ് ദര്‍ഗ ട്രസ്റ്റ് കോടതിയെ ബോധിപ്പിച്ചിരുന്നത്.

Related Articles