Current Date

Search
Close this search box.
Search
Close this search box.

ഹാജിമാര്‍ക്കും വിഖായ വളണ്ടിയര്‍മാര്‍ക്കും സ്വീകരണം നല്കി

ദമ്മാം എസ്.കെ.ഐ.സിക്ക് കീഴില്‍ ഹജ്ജ് സേവനം കഴിഞ്ഞ് തിരിച്ചെത്തിയ വിഖായ വളണ്ടിയര്‍മാര്‍ക്കും ഹാജിമാര്‍ക്കും സ്വീകരണം നല്‍കി, ദമ്മാം ഇസ്‌ലാമിക് സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഈസ്‌റ്റേന്‍ പ്രോവിന്‍സിന്‍സില്‍ നിന്നും ഹജ്ജ് സേവനത്തിന് പോയ നൂറോളം വളണ്ടിയേഴ്‌സില്‍നിന്നും ദമ്മാം എസ്.കെ.ഐ.സിയെ പ്രതിനിധികരിച്ച വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള മൊമെന്റോ, സെര്‍ട്ടിഫിക്കറ്റ് വിതരണം വിഖായ ക്യാപ്റ്റന്‍ ഇസ്ഹാഖ് കോഡൂരിന് നല്‍കി ലയാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജിങ്ങ് ഡയരക്ടര്‍ ഉമ്മര്‍ വേങ്ങര തുടക്കം കുറിച്ചു. രണ്ടാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിച്ച വിഖായ സംഘത്തിന് വര്‍ഷങ്ങളായി വളണ്ടിയര്‍ സേവന രംഗത്തുള്ളവരോട് കിടപിടിക്കാന്‍ സാധിച്ചു വെന്നും കൈമെയ് മറന്ന് ആത്മാര്‍ഥമായ സേവനമാണ് ഓരോ വളണ്ടിയറും കാഴ്ചവെച്ചതെന്നും  വിഖായ അവലോകനത്തില്‍ അബ്ദുല്‍മജീദ് മാസ്റ്റര്‍ വാണിയമ്പലം പറഞ്ഞു. സകരിയ്യ ഫൈസി ഉദ്ഘാടനവും അബൂജിര്‍ഫാസ് മൌലവി മുഖ്യപ്രഭാഷണവും  നടത്തി. ഹാജിമാരും വളണ്ടിയര്‍മാരും അവരുടെ അനുഭവങ്ങള്‍ പ്രൌഢമായ സദസ്സുമായി പങ്ക് വെച്ചു.
സുഹൈല്‍ ഹുദവി, ഫവാസ് ഹുദവി അഷ്‌റഫ് അഷ്‌റഫി, മാമുനിസാര്‍, സലാം ഹുദവി, ഖാദി മുഹമ്മദ് ആശംസകള്‍ നേര്‍ന്നു, ശരീഫ് റഹ്മാനി അദ്ധ്യക്ഷത വഹിച്ചു.. അബൂബക്കര്‍ സിദ്ധീഖ്, ഷറഫുദ്ദീന്‍, ബാവ സാഹിബ്, അബ്ദുല്‍സമദ്, സഫീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ഥഫ റഹ്മാനി സ്വാഗതവും മുസ്ഥഫ ദാരിമി നന്ദിയും പറഞ്ഞു.

Related Articles