Current Date

Search
Close this search box.
Search
Close this search box.

ഹാജിമാരുടെ സുരക്ഷ സൗദിയുടെ ഉത്തരവാദിത്വം: ഖാംനഈ

തെഹ്‌റാന്‍: ഇറാനില്‍ നിന്നുള്ള ഹാജിമാരുടെ സുരക്ഷയുടെ ഉത്തരവാദിത്വം വിശുദ്ധ ഹറമുകളുടെ പരിപാലനം രാഷ്ട്രത്തിനാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ. ഇറാനില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസമാണ് പുറപ്പെട്ടത്.
ഹജ്ജ് തീര്‍ഥാടകരെയും അവരുടെ അഭിമാനവും സംരക്ഷിക്കാനുളള ഉത്തരവാദിത്വം വിശുദ്ധമാക്കപ്പെട്ട ഇരു ഹറമുകളെയും പരിപാലിക്കുന്നവര്‍ക്കുണ്ട്. ഞങ്ങളെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ട വിഷയമാണത്. രണ്ട് വര്‍ഷം മുമ്പ് മിനയില്‍ സംഭവിച്ചത് മറക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീര്‍ഥാടകരുടെ സുരക്ഷയും അഭിമാനവും ഉറപ്പാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കാന്‍ മറ്റ് രാഷ്ട്രങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
മസ്ജിദുല്‍ അഖ്‌സക്ക് നേരെ നടക്കുന്ന സംഭവങ്ങളോടുള്ള മുസ്‌ലിം സമൂഹങ്ങളുടെ യഥാര്‍ഥ നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭമാണ് ഹജ്ജ് എന്ന് ഖാംനഈ പറഞ്ഞു. അവിടെ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങള്‍ മുഴുവന്‍ മുസ്‌ലിംകളിലും പ്രകോപനമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles