Current Date

Search
Close this search box.
Search
Close this search box.

ഹാക്കിംഗിന് പിന്നില്‍ യു.എ.ഇയെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു

ദോഹ: ഖത്തര്‍ വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റും അതിന്റെ സോഷ്യല്‍ മീഡിയ പേജുകളും ഹാക്ക് ചെയ്തതിന് പിന്നില്‍ യു.എ.ഇ ആണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തീകരിക്കുകയും അന്വേഷണഫലം ഖത്തര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുകയും ചെയ്തതിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭ്യമായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് അന്വേഷണം സംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മൂന്ന് ഘട്ടങ്ങളായാണ് ഹാക്കിംഗ് നടന്നത്. ന്യൂസ് ഏജന്‍സി വെബ്‌സൈറ്റില്‍ നിന്നായിരുന്നു അതിന്റെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ സൈറ്റുകളും ഹാക്ക് ചെയ്തു. മൂന്നാമത്തെ ഘട്ടത്തില്‍ ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവനകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ നടത്തിയിരുന്നു. എന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ അലി മുഹമ്മദ് അല്‍മുഹന്നദി പറഞ്ഞു.

Related Articles