Current Date

Search
Close this search box.
Search
Close this search box.

‘ഹലാല്‍ ഫായിദ’: സി.പി.എമ്മിന്റെ പലിശരഹിത സഹകരണ ബാങ്കിന് തുടക്കമായി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പലിശരഹിത സഹകരണ സംഘമായ ഹലാല്‍ ഫായിദക്ക് കണ്ണൂരില്‍ തുടക്കമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇസ്‌ലാമിക് ബാങ്കിങ് രീതിയിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. പലിശ ആവശ്യമില്ലാത്ത ഇടപാടുകാര്‍ക്ക് അവരുടെ നിക്ഷേപം പലിശരഹിത അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് സൊസൈറ്റിയില്‍ ഒരുക്കിയിട്ടുള്ളത്. ഇതിലേക്ക് അംഗങ്ങളില്‍ നിന്ന് ഷെയറായും നിക്ഷേപമായും സ്വീകരിക്കുന്ന തുക വ്യാപാര-നിര്‍മാണമേഖലകളില്‍ നിക്ഷേപം നടത്തി അതില്‍ നിന്നുള്ള ലാഭവിഹിതം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന തരത്തിലാണ് ഹലാല്‍ ഫായിദയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.

ശുദ്ധമായ മാംസ ഭക്ഷണം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം വച്ച് കേരളത്തിനകത്തും പുറത്തും വിതരണം ചെയ്യാന്‍ മാംസ വ്യവസായം നടത്താനാണ് ആദ്യ ഘട്ടത്തിലെ തീരുമാനം. ഇതിനായുള്ള പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 30 ഏക്കറില്‍ ആധുനിക സൗകര്യത്തിലുള്ള ഫാമും അറവുശാലയും സംസ്‌കരണ കേന്ദ്രവും ആരംഭിക്കും. ഇതിനു പുറമേ, ഹരിതവല്‍ക്കരണം, ആഗോളതാപ വ്യതിയാനത്തിലുള്ള ഇടപെടല്‍, കാര്‍ഷിക, വ്യവസായ ഉല്‍പാദന രംഗത്തുള്ള ഇടപെടല്‍, സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നര്‍ക്ക് പലിശരഹിത വായ്പ, സാങ്കേതിക സഹായം എന്നിവയും ഹലാല്‍ ഫായിദ കൊണ്ടുദ്ദേശിക്കുന്നുണ്ട്.

അതേസമയം, നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചുവേണം സൊസൈറ്റിയുമായി മുന്നോട്ടുപോകേണ്ടതെന്നും ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തതയുണ്ടാവണമെന്നും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി ഭാരവാഹികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബറില്‍ ഇസ്ലാമിക് ബാങ്കിന് ഇന്ത്യയില്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കാണണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

 

Related Articles