Current Date

Search
Close this search box.
Search
Close this search box.

ഹര്‍ത്താലിന്റെ പേരിലെ ഭരണകൂട വേട്ട അവസാനിപ്പിക്കണം: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ഹര്‍ത്താലിന്റെ പേരില്‍ പോലിസ് നടത്തുന്ന മുസ്ലിം വേട്ട ഉടന്‍ അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കെ മുഹമ്മദലി ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ പേരില്‍ നടന്ന അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.

ആസിഫയ്ക്കനുകൂലമായി സംഘ്പരിവാര്‍ ഭീകരതയ്ക്കെതിരെ ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രതികരണങ്ങളെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായോ എന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ നിഷ്പ്രയാസം അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താമെന്നിരിക്കെ തീവ്രവാദ ആരോപണമുന്നയിച്ച് ദുരൂഹത സൃഷ്ടിക്കുകയാണ് പോലിസ്.

അതേസമയം സംസ്ഥാനത്തെ ഹര്‍ത്താലുകളുടെ ചരിത്രത്തില്‍ മുന്‍ അനുഭവമില്ലാത്ത വേട്ടയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ മുദ്രാവാക്യത്തെപ്പോലും മതസ്പര്‍ധ വളര്‍ത്തുന്നതായി വ്യാഖാനിച്ച് കേസെടുക്കുകയാണ് കേരള പോലിസ് ചെയ്യുന്നത്. സി.പി.എം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികള്‍ തന്നെയാണ് ഹര്‍ത്താലിനായി രംഗത്തിറങ്ങിയ ഭൂരിപക്ഷം പേരും. അറസ്റ്റുചെയ്തവരുടെ പാര്‍ട്ടി തിരിച്ച് പട്ടിക പുറത്തുവിടാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Related Articles