Current Date

Search
Close this search box.
Search
Close this search box.

ഹയര്‍സെക്കണ്ടറി കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു

കാസര്‍കോട്: ഹയര്‍സെക്കണ്ടറി കോളേജ് വിദ്യാര്‍ഥികള്‍ക്കായി എസ് ഐ ഒ കാസര്‍കോട് ജില്ലാ കമ്മറ്റി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് കാസര്‍കോട് വ്യാപാര ഭവന്‍ ഒഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ഥി യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് പ്രബന്ധ മത്സരം നടത്തുന്നത്. ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന വിഷയത്തിലാണ് പ്രബന്ധ മത്സരം. മത്സരത്തിലെ ഒരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ വീതം ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം. ഒരോ വിഭാഗത്തിലേയും മികച്ച അഞ്ച് സൃഷ്ടികള്‍ക്ക് വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഈ മാസം 15ന് മുന്‍പായി പ്രബന്ധങ്ങള്‍ റൂം നമ്പര്‍ 113, ആലിയ കോംപ്ലക്‌സ്, പഴയ ബസ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തിലോ, [email protected] എന്ന മെയിലിലോ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567754234 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles