Current Date

Search
Close this search box.
Search
Close this search box.

ഹമാസ് നയരേഖയിലൂടെ ലോകത്തെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നത്: ഇസ്രയേല്‍

തെല്‍അവീവ്: ലോകത്തെ തെറ്റിധരിപ്പിക്കാനും വഞ്ചിക്കാനുമാണ് ഹമാസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട അതിന്റെ നയരേഖയിലൂടെ ശ്രമിക്കുന്നതെന്നും എന്നാല്‍ അതില്‍ അവര്‍ വിജയിക്കുകയില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. മുഴുവന്‍ ജൂതവിശ്വാസികളെയും ഉന്മൂലനം ചെയ്യാനും ഇസ്രയേലിനെ തകര്‍ക്കാനുമാണ് നിരന്തരം അതിന്റെ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. യഥാര്‍ഥത്തില്‍ ഹമാസ് ഭീകരതയുടെ തുരങ്കങ്ങള്‍ കുഴിക്കുകയും ഇസ്രയേല്‍ സിവിലിയന്‍മാര്‍ക്കെതിരെ റോക്കറ്റുകള്‍ തൊടുത്തുവിടുകയും ജൂതന്‍മാര്‍ കുരങ്ങുകളും പന്നികളുമാണെന്ന് സ്‌കൂളുകളിലും സര്‍വകലാശാലകളിലും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം ദോഹയില്‍ വെച്ചാണ് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ ഹമാസിന്റെ അടിസ്ഥാന നയരേഖ പ്രഖ്യാപിച്ചത്. 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുമെന്നും പൂര്‍ണ ഫലസ്തീന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും അതില്‍ ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles