Current Date

Search
Close this search box.
Search
Close this search box.

ഹമാസ് തുരങ്കങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നു: ഇസ്രയേല്‍ ടുഡേ

തെല്‍അവീവ്: ഗസ്സ അതിര്‍ത്തിയിലുടനീളം ഹമാസ് തീര്‍ത്ത തുരങ്കങ്ങളുയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഇസ്രേയല്‍ സൈന്യം ഇപ്പോഴും തുടരുന്നുണ്ടെന്ന് ‘ഇസ്രയേല്‍ ടുഡേ’ പത്രം. ബെന്യമിന്‍ നെതന്യാഹു ഭരണകൂടവുമായി അടുത്ത ബന്ധമുള്ള സൈനിക വിദഗ്ദന്‍ യോവ് ലീമോര്‍ എഴുതിയ സുദീര്‍ഘമായ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഭൂമിക്കടിയിലെ കോണ്‍ക്രീറ്റ് മതിലും രഹസ്യ ഇന്റലിജന്‍സ് സംവിധാനങ്ങളും തുരങ്കത്തിനകത്ത് വെച്ചുള്ള ഏറ്റുമുട്ടല്‍ പരിശീലനങ്ങളും നടക്കുന്നത്.
2014ല്‍ ഗസ്സക്ക് മേല്‍ നടത്തിയ യുദ്ധത്തിന് ശേഷം തുരങ്കങ്ങള്‍ ഇസ്രയേലിന് നേര്‍ക്കുള്ള യഥാര്‍ഥ വെല്ലുവിളിയായി തുരങ്കങ്ങള്‍ മാറിയിരിക്കുകയാണ്. സായുധ ആക്രമണങ്ങളേക്കാളും റോക്കറ്റുകളേക്കാളും വലിയ വെല്ലുവിളിയാണത്. സൈനികരെ തട്ടികൊണ്ടു പോകല്‍ ഇസ്രയേല്‍ മുമ്പ് അഭിമുഖീരിച്ചിട്ടില്ലാത്ത പുതിയ വെല്ലുവിളിയാണ്. രാഷ്ട്രത്തെ ഒന്നടങ്കം ഹിസ്റ്റീരയയുടെ അവസ്ഥയില്‍ എത്തിക്കാന്‍ പ്രാപ്തമായ ആയുധമാണത്. മാത്രമല്ല, ആ ദുസ്വപ്‌നത്തില്‍ നിന്ന് മോചനം നേടാന്‍ ദീര്‍ഘിച്ച കാലമെടുക്കുകയും ചെയ്യുന്നു. എന്ന് ലേഖകന്‍ വിവരിക്കുന്നു. ഹമാസിന്റെ തന്ത്രപ്രധാന ആയുധമായ തുരങ്കങ്ങള്‍ ഇസ്രേയല്‍ പൗരന്‍മാര്‍ക്കും സൈനികര്‍ക്കും നേരെ വലിയ അപകടമാണ് ഉണ്ടാക്കുന്നതെന്നും നിസ്സാരമായ ഒരു വെല്ലുവിളിയല്ല അതെന്നും ലീമോര്‍ പറഞ്ഞു.

Related Articles