Current Date

Search
Close this search box.
Search
Close this search box.

ഹമാസ് തടവുകാര്‍ക്ക് ലോകകപ്പ് കാണുന്നതിന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തുന്നു

തെല്‍ അവീവ്: ഇസ്രായേലില്‍ ജയിലില്‍ കഴിയുന്ന ഫലസ്തീനിലെ ഹമാസ് പ്രവര്‍ത്തകര്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ ടി.വിയില്‍ കാണുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇസ്രായേല്‍ പൊതു സുരക്ഷ മന്ത്രി ഗിലാദ് എര്‍ദാന്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്.

”നമ്മുടെ ജയിലുകളില്‍ കഴിയുന്ന ഹമാസിന്റെ തടവുകാര്‍ ലോകകപ്പ് ആസ്വദിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്” ഗിലാദ് എര്‍ദാന്‍ പറഞ്ഞു. വൈ നെറ്റ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജയിലില്‍ കഴിയുന്ന ഹമാസ് പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കണമെന്നും അദ്ദേഹം ജയിലധികൃതരോട് പറഞ്ഞു. നിലിവില്‍ ജയിലിലെ നിയമപ്രകാരം തടവുകാര്‍ക്ക് ടി.വി കാണാന്‍ അവകാശമുണ്ട്. എന്നാല്‍ ലോകകപ്പിന്റെ സമയത്ത് ഇക്കാര്യത്തില്‍ നിയന്ത്രണം വരുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. 6500ഓളം ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത്.

 

Related Articles