Current Date

Search
Close this search box.
Search
Close this search box.

ഹമാസ് എം.പി അടക്കം 19 ഫലസ്തീനികളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു

ഖുദ്‌സ്: ബുധനാഴ്ച്ച പുലര്‍ച്ചെ ഹമാസം എം.പിയടക്കം 19 ഫലസ്തീനികളെ വെസ്റ്റ്ബാങ്കില്‍ നിന്നും ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ്ബാങ്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൈന്യം 19 ഫലസ്തീനികളെ അറസ്റ്റു ചെയ്തതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഹെബ്രോണിലെ ആയുധ നിര്‍മാണ ശാല അടച്ചു പൂട്ടിയിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.
എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നോ ആരൊക്കെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നോ അവര്‍ക്ക് മേലുള്ള ആരോപണം എന്താണെന്നോ ഇസ്രേയല്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല. പ്രമുഖ ഹമാസ് നേതാവും നിയമനിര്‍മാണ സഭ (പാര്‍ലമെന്റ്) അംഗവുമായ മുഹമ്മദ് ജമാല്‍ നത്ശ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഹമാസ് നേതൃത്വത്തെ ഉദ്ധരിച്ച് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു. അറസ്റ്റിനിടെ നത്ശക്ക് വല്ല പരിക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 6500ല്‍ പരം ഫലസ്തീനികള്‍ നിലവില്‍ ഇസ്രയേല്‍ ജയിലുകളിലുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles