Current Date

Search
Close this search box.
Search
Close this search box.

ഹമാസിനെതിരെ ഇസ്രയേല്‍ അന്താരാഷ്ട്ര കാമ്പയിന്‍ നടത്തുന്നു

തെല്‍അവീവ്: ഹമാസിനെതിരെ ശക്തമായ അന്താരാഷ്ട്ര മാധ്യമ കാമ്പയിന് ഇസ്രേയല്‍ വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായി യെദിയോത് അഹരനോത് പത്രത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിനെതിരെ സായുധാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഹമാസിന് ‘വേള്‍ഡ് വിഷന്‍’ എന്ന എന്‍.ജി.ഒയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് കാമ്പയിന്‍. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഈ വിഷയത്തിന് പരമാവധി പ്രചാരണം നല്‍കുന്നതിന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. ഭരണകൂടങ്ങളുടെ ഹമാസിനോടുള്ള നിലപാടുകളെയും പൊതുജനാഭിപ്രായങ്ങളെയും സ്വാധീനിക്കുകയാണ് കാമ്പയിന്‍ കൊണ്ടുദ്ദേശ്യം.
ഫലസ്തീനികള്‍ക്ക് മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും അവിടത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങലിലും ഇസ്രയേല്‍ നിര്‍വഹിക്കുന്ന പങ്കും സഹായമായി ഗസ്സയിലെത്തുന്ന പണം എവിടെയാണ് പോവുന്നതെന്ന് അന്താരാഷ്ട്ര സംഘനകള്‍ നിരീക്ഷിക്കേണ്ടതിന്റെ പ്രധാന്യവും വ്യക്തമാക്കുന്നതിനാണ് കാമ്പയിന്‍ എന്നും ഇസ്രയേല്‍ പത്രം വിശദീകരിച്ചു.

Related Articles