Current Date

Search
Close this search box.
Search
Close this search box.

ഹനിയ്യ വധത്തെ കുറിച്ച് എന്റെ കാലാവധി പൂര്‍ത്തീകരിച്ചിട്ട് ചോദിക്കൂ: ലിബര്‍മാന്‍

തെല്‍അവീവ്: ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തെ കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രതിരോധ മന്ത്രി സ്ഥാനത്തെ തന്റെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ അതിന് കുറിച്ച് ചോദിക്കട്ടെ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍. 48 മണിക്കൂറിനുള്ളില്‍ ഇസ്മാഈല്‍ ഹനിയ്യയെ വധിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തെ കുറിച്ച് ഒരു കുടിയേറ്റക്കാര്‍ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രി സ്ഥാനത്തെ കാലാവധി പൂര്‍ത്തീകരിച്ചതിന് ശേഷം അതിന് മറുപടി നല്‍കാമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഉത്തരവാദിത്വത്തോടെയും കണിശതയോടെയും ഇടപെടലാണ് യുക്തിയെന്നും ഉത്തരവാദിത്വത്തോടെയുള്ള കണിശമായ പുതിയ നയമാണ് ഇസ്രേയല്‍ ഹമാസിനെതിരെ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികള്‍ക്കെതിരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് മടങ്ങാന്‍ ലിബര്‍മാന്‍ ഭരണകൂടത്തോടും സൈന്യത്തോടും ആവശ്യപ്പെട്ടതായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ‘മആരീവ്’ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇസ്മാഈല്‍ ഹനിയ്യ അദ്ദേഹത്തിനുള്ള ഖബര്‍ നിര്‍ണയിച്ചു കൊള്ളട്ടെ എന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ലിബര്‍മാന്‍ ഇസ്രേയല്‍ പ്രതിരോധ മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. അധിനിവേശ ഇസ്രയേലിന്റെ വംശീയതയും ഭീകരതയും വര്‍ധിക്കുമെന്നതിന്റെ സൂചനയാണ് ലിബര്‍മാന്റെ ഈ തെരെഞ്ഞെടുപ്പെന്ന് അന്ന് ഹമാസ് വക്താവ് സാമി അബൂസുഹ്‌രി അഭിപ്രായപ്പെട്ടു.

Related Articles