Current Date

Search
Close this search box.
Search
Close this search box.

ഹദീസ് നിഷേധ പ്രവണതകള്‍ക്ക് പ്രമാണങ്ങളെ മായ്ക്കാനാവില്ല: ശിഹാബ് പൂക്കോട്ടൂര്‍

മലപ്പുറം: ഓറിയന്റലിസ്റ്റുകളുടെ ഒളിയജണ്ടകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഇസ്്ലാമിക പ്രമാണങ്ങളെ ആധുനിക ഹദീസ് നിഷേധ പ്രവണതകള്‍ക്ക് തകര്‍ക്കാന്‍ കഴിയില്ലന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ‘നബിചര്യയുടെ പ്രമാണികത’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച ചര്‍ച്ചാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള സംഘടിത വിമലീകരണ ശ്രമങ്ങളെ അതിജയിക്കുക മാത്രമല്ല വിമര്‍ശകരിലധിക പേര്‍ക്കും ഇസ്ലാമിക പ്രമാണങ്ങളുടെ പ്രഭാവലയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നതാണ് ചരിത്രം. ഇമാമുമാരും നവോത്ഥാന നായകരും പ്രവാചകചര്യകളുടെ സംരക്ഷകരും പ്രചാരകരുമായെങ്കില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ദൗത്യവും അത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചാസംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് ജഹാന്‍ സ്വാഗതവും ഏരിയാ പ്രസിഡണ്ട് പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Related Articles