Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് സുരക്ഷക്ക് ഇസ്രയേല്‍ കമ്പനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് സൗദി

കെയ്‌റോ: ഹാജിമാരുടെ സുരക്ഷക്കായുള്ള ഇലക്ട്രോണിക് വളകളുടെ നിര്‍മാണത്തിന് സൗദി അറേബ്യ ഇസ്രയേല്‍ കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന വാര്‍ത്ത കെയ്‌റോയിലെ സൗദി എംബസി നിഷേധിച്ചു. ഹീബ്രു റേഡിയോയെ ഉദ്ധരിച്ച് ഈജിപ്തിലെ അല്‍അഹ്‌റാം പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നത്. അത്തരത്തിലുള്ള പ്രചാരണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്നും അത്തരം വാര്‍ത്തകളുടെ നിജസ്ഥിതി മാധ്യമങ്ങള്‍ എംബസിയിലെ വാര്‍ത്താവിഭാഗത്തെ സമീപിച്ച് സ്ഥിരീകരിക്കാതെ റിപോര്‍ട്ട് ചെയ്യരുതെന്നും എംബസി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഹീബ്രു റേഡിയോയുടെ റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അത്തരം വാര്‍ത്തകള്‍ എടുത്തുദ്ധരിക്കുന്നതിലൂടെ മാധ്യമങ്ങളുടെ ജനങ്ങള്‍ക്കിടയിലെ സത്യസന്ധതയാണ് നഷ്ടമാകുന്നതെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

Related Articles