Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് സബ്‌സിഡ് ഒഴിവാക്കുന്നതില്‍ കുഴപ്പമില്ല: കേരള ഹജ്ജ് കമ്മറ്റി

കൊണ്ടോട്ടി: അടുത്തവര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി പിന്‍വലിക്കുന്നതില്‍ ഒരു വിഷയവുമില്ലെന്ന് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍. കഴിവുള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതി. സബ്‌സിഡിയോട് കൂടിയേ ഹജ്ജിന് പോകൂ എന്ന നിര്‍ബന്ധമില്ല. മതേതരത്വത്തിന്റെ ഭാഗമായി എല്ലാ വിഭാഗം ആളുകള്‍ക്കും വിദേശരാജ്യങ്ങളില്‍ തീര്‍ഥാടനത്തിന് സബ്‌സിഡി അനുവദിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അനുവദിക്കുന്നത് കൊണ്ട് നമുക്കും കിട്ടിയേ തീരൂ എന്ന നിര്‍ബന്ധവും ഇല്ല. അതേസമയം, ആഗോള അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിച്ച് മിതമായ നിരക്കില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കണം. 2017ല്‍ 350 കോടി രൂപയാണ് ബജറ്റില്‍ സബ്‌സിഡി തുക ഉള്‍പ്പെടുത്തിയതെങ്കിലും 200 കോടി രൂപ മാത്രമാണ് കൈമാറിയിരിക്കുന്നതെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.

Related Articles