Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് കഴിഞ്ഞെത്തിയവര്‍ക്ക് സ്വീകരണം നല്‍കി

മനാമ: ഹജ്ജ് കര്‍മം കഴിഞ്ഞു ബഹ്റൈനനില്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകര്‍ക്ക്  കഴിഞ്ഞെത്തിയവര്‍ക്ക്   ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. ഹജ്ജിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം തങ്ങളുടെ വരും കാലജീവിതത്തിലും നിലനിര്‍ത്താന്‍ സാധിക്കണമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ പറഞ്ഞു. ജീവിതത്തില്‍ സംഭവിച്ച സകലപാപങ്ങളും ആത്മാര്‍ത്ഥമായ പശ്ചാത്തപത്തിലൂടെ കഴുകികളഞ്ഞു പിഞ്ചു കുഞ്ഞിന്റെ  നൈര്‍മല്യത്തോടെയാണ് ഓരോ ഹാജിയും പുണ്യഭൂമിയില്‍ നിന്നും തിരിച്ചു വരുന്നത്.  ഇസ്‌ലാമിനെ വികലമായി തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കുന്ന  ഇന്നത്തെ ദുരവസ്ഥയില്‍  ഇസ്‌ലാം വിഭാവന ചെയ്യുന്ന മാനവിക ഐക്യം  ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട  ബാധ്യത ഓരോ  മുസ്‌ലിമിനും നിക്ഷിപ്തമാണെന്നും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. പ്രയാസമനുഭവിക്കുന്ന സഹജീവികള്‍ക്ക് സാന്ത്വനമേകാനും അവരുടെ കണ്ണീരൊപ്പാനും കഴിയുമ്പോഴാണ് ഹജ്ജ് സാര്‍ത്ഥകമാവുന്നത്. നന്‍മയുടെ പ്രസരണത്തിനും തിന്മയുടെ വിപാടനത്തിനും മുന്‍പന്തയില്‍ നില്‍ക്കാനും തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രന്റ്‌സ് ജനറല്‍സെക്രട്ടറി എം.എം സുബൈര്‍ ആശംസാ പ്രസംഗം നടത്തി. അബ്ബാസ്, ഖാലിദ് ,ബഷീര്‍, നാസര്‍, കുഞ്ഞമ്മദ്, ഹംസ, മുഹമ്മദ് എന്നിവര്‍ യാത്രാനുഭവം പങ്കു വെച്ചു. ഫ്രന്റ്‌സ് എക്‌സിക്യൂട്ടിവ് അംഗം സി.എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹജ്ജ് ഉംറ സെല്‍ കണ്‍വീനര്‍ വി.എം.മുഷ്താഖ് സ്വാഗതം പറഞ്ഞു. കെ.ടി സലിം പ്രാര്‍ഥന നിര്‍വഹിച്ചു. ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി  സമാപനം  നിര്‍വഹിച്ചു. മുസ്തഫ കൊടുങ്ങല്ലൂര്‍ നന്ദി പ്രകാശിപ്പിച്ചു.

Related Articles