Current Date

Search
Close this search box.
Search
Close this search box.

സൗഹൃദവും ഐക്യവും എന്നെന്നും നിലനില്‍ക്കണം

മലപ്പുറം: പള്ളി മിനാരത്തില്‍ നിന്നുള്ള ബാങ്കും അമ്പലത്തിലെ പാട്ടും ചര്‍ച്ചില്‍ നിന്നുള്ള മണിനാദവും ഒന്നിച്ചുകേട്ടുകൊണ്ടാണ് നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നതെന്നും ഈ സൗഹൃദവും ഐക്യവും എന്നെന്നും നിലനില്‍ക്കേണ്ടതുണ്ടെന്നും മുനിസിപ്പല്‍ കൗണ്‍സലര്‍ ബുഷ്‌റ സക്കീര്‍ അഭിപ്രായപ്പെട്ടു.  ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മലപ്പുറം ഏരിയാ കമ്മിറ്റി മൈലപ്പുറം മാലി സെന്ററില്‍ സംഘടിപ്പിച്ച ഓണം-ഈദ് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സംഗമത്തില്‍ മുനിസിപ്പല്‍ കൗണ്‍സലര്‍ രക്ഷാധികാരിയായും മായ, സുജാത, ഖൈറുന്നീസ മൈമൂന, വനജ, സുജിത, ഷിബിലി, മിഥില, ജയന്തി, വത്സല ടീച്ചര്‍ തുടങ്ങിയവര്‍ മെമ്പര്‍മാരായും സൗഹൃദക്കൂട്ടം രൂപീകരണം നടന്നു. ടി.കെ. ജമീല സൗഹൃദസന്ദേശം നല്‍കി. ഏരിയാ കണ്‍വീനര്‍ സി.എച്ച്. സാജിത അധ്യക്ഷയായിരുന്നു. ഷബീബ സ്വാഗതവും ടി.ടി. മൈമൂന നന്ദിയും പറഞ്ഞു.  മലര്‍വാടി ബാലസംഘത്തിന്റെ കലാവിരുന്നുമുണ്ടായിരുന്നു.

Related Articles