Current Date

Search
Close this search box.
Search
Close this search box.

സൗഹൃദത്തിന് ശക്തിപകര്‍ന്ന് സൗഹൃദ സംഗമം

മനാമ: ഡിസ്‌കവര്‍ ഇസ്‌ലാം സൊസൈറ്റി, ദിശ സെന്റര്‍ എന്നിവയുമായി സഹകരിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പെരുന്നാളും ഓണവുമൊക്കെ അടുത്ത ദിവസങ്ങളിലായി വരുന്നത് സന്തോഷം പകരുന്ന ഒന്നാണെന്നും സൗഹൃദത്തിന്റെ അന്തരീക്ഷം കൂടുതല്‍ പുഷ്‌കലമാക്കാന്‍ ഇത് പ്രേരണ നല്‍കുന്നുവെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര അഭിപ്രായപ്പെട്ടു. മനുഷ്യര്‍ക്കിടയില്‍ കലഹങ്ങളും കള്ളവും ചതിയുമില്ലാത്ത കാലഘട്ടത്തെയാണ് ഓണം ഓര്‍മപ്പെടുത്തുന്നത്. ആ നല്ല കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ഇന്നത്തെ മനുഷ്യ സമൂഹത്തിന് സാധ്യമാകുമോയെന്ന ചോദ്യം വളരെ പ്രസക്തമാണ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിരൂപമായ ഇബ്രാഹിം പ്രവാചകന്റെ സ്മരണകളാണ് ബലിപെരുന്നാളിന്റെ പ്രത്യേകത. കേവല സ്മരണകള്‍ക്കപ്പുറം ഇബ്‌റാഹിം നബിയുടെയും കുടുംബത്തിന്റെയും ജീവിതത്തെ മാതൃകയാക്കാന്‍ സാധിക്കുകയെന്നതാണ് സുപ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഫ്രന്റ്‌സ് മുഹറഖ് ഏരിയ ആക്ടിങ് ഓര്‍ഗനൈസര്‍ കെ.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ജ്യോതിഷ്, ശരീഫ് ഇരിങ്ങാലക്കുട, റിയാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.  യൂനുസ് സലീം പ്രാര്‍ഥനയും ബിന്‍ഷാദ് പിണങ്ങോട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഷരീഫ്, മുഹമ്മദലി മലപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന പരിപാടിയില്‍ വി.എം മുര്‍ഷാദ് സമാപനം നിര്‍വഹിച്ചു. 

Related Articles