Current Date

Search
Close this search box.
Search
Close this search box.

സൗഹൃദം പൂത്തുലഞ്ഞ് ഓണം-പെരുന്നാള്‍ സംഗമം

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ ഒരുക്കിയ ഓണം-പെരുന്നാള്‍ സൗഹൃദ സംഗമം, പഴയ കാലങ്ങളിലെ സൗഹൃദത്തിന്റെ മാധുര്യം അയവിറക്കുന്ന സംസാരങ്ങളുമായി സൗഹൃദം പൂത്തുലഞ്ഞ സായാഹ്നസദസ്സായി മാറി. പെരുന്നാളിന്റെ പിരിശവും ഓണത്തിന്റെ സമൃദ്ധിയും ഉള്‍ചേര്‍ന്ന ചെറുതെങ്കിലും മഹത്തായ സൗഹൃദം പൂത്തുലഞ്ഞ ഒരു സായാഹ്നം. ഇസ്‌ലാമി വെള്ളുവമ്പ്രം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു സൗഹൃദ സംഗമം. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഓണം ഈദ് സൗഹൃദ സന്ദേശം നല്‍കി. പാരസ്പര്യങ്ങള്‍ക്ക് പകരം സങ്കുചിതത്വം വ്യാപകമാകുന്ന സമയത്ത് സൗഹൃദത്തിന്റെ വന്‍മലകളാവാന്‍ സമൂഹത്തിലെ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവണം എന്ന് അദ്ദേഹം ഉണര്‍ത്തി.
ശോഭ സത്യന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ജയപ്രകാശ് മാസ്റ്റര്‍ (റിട്ട. എ.ഇ.ഒ), ബാലകൃഷ്ണന്‍ മാസ്റ്റര്‍ (സി.പി.എം), പ്രതിഭ ടീച്ചര്‍ (ജി.എല്‍.പി.എസ് മുണ്ടിതൊടിക), സി.ഡി. ലത ടീച്ചര്‍ (ജിജിഎച്ച്എസ് മലപ്പുറം), പി. അയ്യപ്പന്‍, സുധാകരന്‍, എന്‍. ഇബ്രാഹിം, സുബ്രഹ്മണ്യന്‍, ജോര്‍ജ് തോമസ്, ജംഷീല്‍ അബൂബക്കര്‍ (ഫ്രട്ടേണിറ്റി സംസ്ഥാന സെക്രട്ടറി), പ്രഫ. മുഹമ്മദ്, ശഫീഖ് അഹ്മദ് (വെല്‍ഫെയര്‍ പാര്‍ട്ടി), ജുവൈരിയ ടീച്ചര്‍ (ജിജിഎച്ച്എസ് മലപ്പുറം), പി. ഇബ്രാഹിം, എസ്. അലി മാസ്റ്റര്‍, കീഴേടത്ത് ചന്ദ്രന്‍, കരീം മാസ്റ്റര്‍, എം. മുഹമ്മദലി മാസ്റ്റര്‍ (കാരുണ്യകേന്ദ്രം), കെ. ശംസുദ്ദീന്‍ തുടങ്ങി പഞ്ചായത്തിലെ വ്യത്യസ്ത മത രാഷ്ട്രീയ സന്നദ്ധ സംഘടനകളില്‍ പെട്ട നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു. പരസ്പര കൊടുക്കല്‍ വാങ്ങലുകള്‍ ഇനിയും ശക്തിപ്പെട്ടുവരേണ്ടതിന്റെ ആവശ്യം ഓരോരുത്തരും ഊന്നിപ്പറഞ്ഞു. ഏരിയാ പ്രസിഡണ്ട് സി. അബ്ദുന്നാസര്‍ വള്ളുവമ്പ്രം അദ്ധ്യക്ഷത വഹിച്ചു. ടീന്‍ ഇന്ത്യ സ്‌റ്റേറ്റ് കോഡിനേറ്റര്‍ ജലീല്‍ മോങ്ങം സമാപനഭാഷണം നിര്‍വ്വഹിച്ചു. കെ. അബ്ദുന്നാസര്‍, പി.കുഞ്ഞുമുഹമ്മദ്, എം. മുഹമ്മദ് മാസ്റ്റര്‍, കെ. മുഹ്‌യുദ്ദീന്‍ അലി, വി.വി ഇഖ്ബാല്‍, എം.പി. ഹംസ തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. മനസില്‍ കുളിര് കോരിയിടുന്ന നിര്‍വൃതിയുമായി പരസ്പരം ചിരിച്ചും ആശ്ലേഷിച്ചുമാണ് സൗഹൃദ സംഗമത്തിനെത്തിയവര്‍ യാത്ര പറഞ്ഞത്.

Related Articles