Current Date

Search
Close this search box.
Search
Close this search box.

സൗദി ലൈബ്രറികളില്‍ നിന്നും ഖറദാവി പുസ്തകങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കുന്നു

റിയാദ്: ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ പുസ്തകങ്ങള്‍ യൂണിവേഴ്‌സിറ്റി ലൈബ്രറികളില്‍ നിന്നും സ്‌കൂള്‍ ലൈബ്രറികളില്‍ നിന്നും അടിയന്തിര സ്വഭാവത്തില്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റികളുടെയും സ്‌കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലൈബ്രറികളില്‍ യൂസുഫുല്‍ ഖറദാവിയുടെ പുസ്തകങ്ങളോ രചനകളോ ഇല്ലാതിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ അടിയന്തിര സ്വഭാവത്തില്‍ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി അഹ്മദ് ബിന്‍ മുഹമ്മദ് ഈസയാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചത്.
പ്രസ്തുത പുസ്തകങ്ങള്‍ പിന്‍വലിക്കുകയും ഭാവിയില്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഖറദാവി രചനകള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനകളുടെ ചിന്തകളെ അപകടത്തിലാക്കുമെന്നും പ്രസ്താവന ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ച സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖറദാവി അടക്കമുള്ള 56 വ്യക്തികളെയും ലോക മുസ്‌ലിം പണ്ഡിതവേദി അടക്കമുള്ള 12 കൂട്ടായ്മകളെയും ഭീകരപട്ടികയില്‍ ചേര്‍ത്തതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രസ്തുത വ്യക്തികളും വേദികളും ഖത്തറുമായി ബന്ധമുള്ളവയാണെന്നും ഭീകരപട്ടിക സംബന്ധിച്ച പ്രസ്താവന പറഞ്ഞു.

Related Articles