Current Date

Search
Close this search box.
Search
Close this search box.

സൗദി രാജകുമാരന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നു

റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പശ്ചാത്യന്‍ മാധ്യമങ്ങളില്‍ വ്യാപകമായ കിംവദന്തികള്‍ പ്രചരിക്കുന്നു. കഴിഞ്ഞ നാലാഴ്ചയായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പൊതുപരിപാടികളില്‍ ഒന്നും പങ്കെടുക്കുന്നില്ലെന്നുമാണ് പ്രമുഖ ഓണ്‍ലൈന്‍ മീഡിയകളിലടക്കം പ്രചരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 21ന് സൗദി രാജകൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്നാണ് ഊഹാപോഹങ്ങള്‍. ആക്രമണത്തില്‍ അദ്ദേഹത്തിന് ഞെഞ്ചിന് വെടിയേറ്റ് ഗുരുതരാവസ്ഥയിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സൗദി ഭരണകൂടവും സൗദി മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയകളിലും ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ശക്തമാണ്. സൈനിക അട്ടിമറിയുടെ ഭാഗമായാണ് കൊട്ടാരത്തിനു നേരെ ആക്രമണമുണ്ടായതെന്നും കൊട്ടാരത്തിന്റെ മതിലിനു സമീപം ഡ്രോണ്‍ ആക്രമണമുണ്ടായെന്നും വാര്‍ത്തകളുണ്ട്. ഫ്രാന്‍സിലെ ”20 മിനുട്ട്‌സ്” പത്രത്തെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 12ന് സ്പാനിഷ് രാജകുടുംബവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം അദ്ദേഹം പൊതുജനത്തിനു മുന്നിലെത്തിയിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

നേരത്തെ ഇറാനിലെയും അമേരിക്കയിലെയും മാധ്യമങ്ങളിലും ബിന്‍ സല്‍മാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. എന്നാല്‍, അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതെന്ന പേരിലുള്ള ചിത്രങ്ങളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

Related Articles