Current Date

Search
Close this search box.
Search
Close this search box.

സൗദി ഭരണകൂടം അല്‍ജസീറ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: ഖത്തര്‍ ആസ്ഥാനമായിട്ടുള്ള അല്‍ജസീറ ചാനലിന്റെ സൗദിയിയിലെ ഓഫീസ് അടക്കുകയും അതിന് നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി സൗദി സാംസ്‌കാരിക – വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ചാനല്‍ ഭീകരസംഘടനകളുടെ പദ്ധതികള്‍ക്ക് പ്രചാരം നല്‍കുകയും യമനിലെ വിമതശക്തികളായ ഹൂഥി സായുധരെ പിന്തുണക്കുകയും സൗദിയില്‍ ആഭ്യന്തര പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സൗദി ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപോര്‍ട്ട് ആരോപിക്കുന്നത്. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനെതിരെ ഇറങ്ങിപ്പുറപ്പെടാനുള്ള പ്രേരണയും രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ഇടപെടലുമാണെന്നും റിപോര്‍ട്ട് പറഞ്ഞു.
സൗദി ഭരണകൂടത്തിന്റെ ആരോപണത്തോട് അല്‍ജസീറയുടെ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളാണ് കഴിഞ്ഞ ദിവസം സൗദിയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചത്. സൗദി ഭീകരരെ സഹായിക്കുന്നു എന്ന ആരോപണമാണ് ബന്ധം വിച്ഛേദിച്ച രാഷ്ട്രങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണെന്നും രാജ്യത്തിന് മേല്‍ മറ്റുള്ളവരുടെ രക്ഷാകര്‍തൃത്വം അടിച്ചേല്‍പിക്കലും ദേശീയ തീരുമാനങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സമ്മര്‍ദം ചെലുത്തലുമാണ് ഇതിന്റെ ലക്ഷ്യമെന്നും ഖത്തര്‍ വ്യക്തമാക്കി.

Related Articles