Current Date

Search
Close this search box.
Search
Close this search box.

സൗദി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍രഹിതര്‍ വര്‍ധിക്കുന്നു

റിയാദ്: സൗദി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍രഹിതരുടെ നിരക്ക് വര്‍ധിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പെട്രോളിയം വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കങ്ങളുടെ പശ്ചാത്തലത്തിലാണിതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്ററ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 72,29,000 തൊഴില്‍രഹിതരാണ് അവിടെയുള്ളത്. 2016ന്റെ അവസാനത്തില്‍ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളിയെയാണ് ഈ വര്‍ധനവ് സൂചിപ്പിക്കുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.

Related Articles