Current Date

Search
Close this search box.
Search
Close this search box.

സൗദി പ്രബോധകനില്‍ നിന്നും ഇസ്‌ലാം മനസ്സിലാക്കിയ ബെല്‍ജിയന്‍ വനിത ഇസ്‌ലാം സ്വീകരിച്ചു

മക്ക: സൗദി മതകാര്യ വകുപ്പ് അയച്ച ഇസ്‌ലാമിക പ്രബോധകന്‍ ശൈഖ് അബ്ദുല്ല അല്‍അന്‍സിയുടെ പ്രഭാഷണങ്ങളില്‍ നിന്നും ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ ബെല്‍ജിയന്‍ വനിത ഇസ്‌ലാം സ്വീകരിച്ചു. വിശുദ്ധ റമദാനോടനുബന്ധിച്ച് ലോകത്തെ 37 രാഷ്ട്രങ്ങളിലെ മുസ്‌ലിം സമൂഹങ്ങളിലേക്ക് 60 ഇമാമുമാരെ സൗദി മതകാര്യ വകുപ്പ് അയച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ശൈഖ് അല്‍അന്‍സി ബെല്‍ജിയത്തില്‍ എത്തിയത്. ബെല്‍ജിയത്തിലെ ആന്റ്‌വേര്‍പ് നഗരത്തില്‍ നിന്നുള്ള അറുപതുകാരി അല്‍അന്‍സിയില്‍ നിന്നാണ് ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയതെന്ന് സൗദി ഗസറ്റ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
മുസ്‌ലിംകള്‍ക്കിടയിലെ പരസ്പര ബന്ധങ്ങളും അവര്‍ക്കിടയിലെ പരസ്പരം കാരുണ്യവും അനുകമ്പയും -പ്രത്യേകിച്ചും റമദാന്‍ മാസത്തില്‍- ആണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ സൗദി പ്രസ് ഏജന്‍സിയോട് പറഞ്ഞു. ക്രിസ്ത്യാനിയായി ജീവിച്ച കഴിഞ്ഞ അഞ്ച് പതിറ്റാണ്ടില്‍ ലഭിക്കാത്തതാണ് ഇസ്‌ലാമിലൂടെ താന്‍ കണ്ടെത്തിയിരിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു. തനിക്ക് നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ക്കും പ്രാര്‍ഥനക്കും അവര്‍ ശൈഖ് അല്‍അന്‍സിക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു.

Related Articles