Current Date

Search
Close this search box.
Search
Close this search box.

സൗദി അംബാസഡര്‍ തനിക്കെതിരെയുള്ള ഇറാന്റെ വധശ്രമം സ്ഥിരീകരിച്ചു

ബഗ്ദാദ്: ഇറാഖിലെ ശക്തികളെ ഉപയോഗപ്പെടുത്തി തന്നെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരം സൗദി എംബസിക്ക് ലഭിച്ചതായി ഇറാഖിലെ സൗദി അംബാസഡര്‍ ഥാമിര്‍ അസ്സുബ്ഹാന്‍ വ്യക്തമാക്കി. ടെലിഫോണിലൂടെയാണ് അദ്ദേഹമിക്കാര്യം അല്‍ജസീറയോട് പറഞ്ഞത്. നയതന്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്‍ക്കും നയതന്ത്ര നടപ്പുരീതികള്‍ക്കും അനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ലഭിച്ചിട്ടുള്ള മുഴുവന്‍ വിവരങ്ങളും ഇറാഖ് ഭരണകൂടം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദിക്കും ഇറാഖിനും ഇടയില്‍ ബന്ധം പുനസ്ഥാപിക്കപ്പെട്ടതാണ് ഇറാനെ അസ്വസ്ഥപ്പെടുത്തുന്നതെന്നും തന്നെ വിധിച്ച് അറബ് – അറബ് ബന്ധം തകര്‍ക്കാനാണ് അവരുദ്ദേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാഖി ജനതയുമായും ഭരണകൂടവുമായും സൗദിയുടെ ബന്ധം ശക്തിപ്പെടുന്നത് ഇറാന്‍ ഭയക്കുന്നു. അതിലൂടെ തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് നീങ്ങുന്നതാണ് അവരെ ഭയപ്പെടുത്തുന്ന കാര്യം. ഇറാഖുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും എന്തെങ്കിലും തെറ്റിധാരണകളുണ്ടെങ്കില്‍ അതില്ലാതാക്കുന്നതിലുമുള്ള സൗദിയുടെ പ്രവര്‍ത്തനം വളരെ വ്യക്തമാണ്. അതേസമയം അറബ് പരിസരത്ത് നിന്ന് ഇറാഖിനെ അകറ്റിനിര്‍ത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. എന്നും സൗദി അംബാസഡര്‍ പറഞ്ഞു. ഇറാഖിലെ സൗദി അംബാസഡറെ വധിക്കാന്‍ ഇറാഖിലെ ശിയാ സായുധ ഗ്രൂപ്പുകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ‘ശര്‍ഖുല്‍ ഔസത്വ്’ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. അതിനോട് പ്രതികരിച്ചു കൊണ്ടാണ് സൗദി അംബാസഡര്‍ ഇക്കാര്യം വിശദമാക്കിയത്.

Related Articles