Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായുള്ള ആയുധ ഇടപാടില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി കാനഡ

ഒട്ടാവ: സൗദി അറേബ്യയുമായുള്ള ആയുധ ഇടപാടില്‍ നിന്നും പുറത്തേക്കുള്ള വഴി തേടി കാനഡ. ഞായറാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് ഇത്തരം അഭിപ്രായം പ്രകടിപ്പിച്ചത്. കരാര്‍ റദ്ദാക്കിയാല്‍ കടുത്ത സാമ്പത്തിക നഷ്ടമാകും ഇരു രാജ്യങ്ങള്‍ക്കും ഉണ്ടാവുക.

ശക്തമായ ഭാഷയിലാണ് ട്രൂസ് സൗദിക്കെതിരെ പ്രതികരിച്ചത്. ഖഷോഗിയുടെ കൊലപാതകം അംഗീകരിക്കാന്‍ കഴിയില്ലെന്നും യെമന്‍ യുദ്ധത്തില്‍ സൗദിക്കുള്ള പങ്കിനെയും അദ്ദേഹം വിമര്‍ശിച്ചു. സൗദിയിലേക്കുള്ള ആയുധ കയറ്റുമതിയും സൈനിക വാഹനങ്ങളുടെ കൈമാറ്റവും റദ്ദാക്കും. കഴിഞ്ഞ മാസം ആയുധ കയറ്റുമതി അവസാനിപ്പിക്കുമെന്ന് ട്രൂഡ് പറഞ്ഞിരുന്നു. 13 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് സൗദിയുമായി കാനഡ ഏര്‍പ്പെട്ടിരുന്നത്. ഖഷോഗി വധത്തിനു ശേഷമാണ് സൗദിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

Related Articles