Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായി നല്ല ബന്ധത്തിന് തടസ്സം ഭീകരരെ സഹായിക്കുന്നത്: റൂഹാനി

തെഹ്‌റാന്‍: ഈ വര്‍ഷം ഇറാന്‍ പൗരന്‍മാര്‍ ഹജ്ജ് നിര്‍വഹിക്കുന്നത് തെഹ്‌റാന്‍ – റിയാദ് ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ക്കുള്ള അവസരമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. സൗദിയുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിനുള്ള പ്രധാന തടസ്സം യമന്‍ വിഷയവും സൗദി ഭീകരതക്ക് നല്‍കുന്ന സഹായവുമാണെന്നും ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിനോട് അദ്ദേഹം പറഞ്ഞു.
യമനിലെ സൗദിയുടെ ഇടപെടലും യമനിലെയും സിറിയയിലെയും ഭീകരര്‍ക്ക് അവര്‍ നല്‍കുന്ന പിന്തുണയുമാണ് തെഹ്‌റാന്‍ – റിയാദ് ബന്ധം മെച്ചപ്പെടുത്തുന്നതിന് മുമ്പിലുള്ള പ്രധാന തടസ്സങ്ങള്‍. ഭീകരരെ പിന്തുണക്കുന്നത് സൗദി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. അയല്‍രാഷ്ട്രങ്ങളുമായി തെഹ്‌റാന് വളരെ നല്ല ബന്ധമാണുള്ളത്. രണ്ടോ മൂന്നോ രാഷ്ട്രങ്ങള്‍ മാത്രമാണ് അതില്‍ നിന്നൊഴിവുള്ളത്. യു.എ.ഇയും ബഹ്‌റൈനുമായുള്ള പ്രശ്‌നവും സൗദിയുമായി ബന്ധപ്പെട്ടതാണ്. സൗദിക്കും നമുക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. സൗദിയുമായുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന നല്ല സൂചനയാണ് ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്. എന്ന് റൂഹാനി വിവരിച്ചു. ഇറാനില്‍ നിന്നുള്ള ഹാജിമാരോടുള്ള സൗദിയുടെ സമീപനം അന്താരാഷ്ട്ര നിയമങ്ങളുടെയും ഇസ്‌ലാമിക മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണെങ്കില്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം പുനസ്ഥാപിക്കുന്നത് ആലോചിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles