Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യം

ജനീവ: മനുഷ്യാവകാശ കൗണ്‍സിലിലെ സൗദിയുടെ അംഗത്വം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സമിതിയായ യു.എന്‍ വാച്ച് (IUNW). യമനിലെ കുറ്റകൃത്യങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനങ്ങള്‍, പൗരന്‍മാര്‍ക്കെതിരെയുള്ള മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ തുടങ്ങിയവയാണ് അതിന് കാരണമായി ഉയര്‍ത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരാംഗത്തിന്റെ കത്തിന്റെ ഒരു പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം യമനില്‍ നടത്തിയ യുദ്ധകുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാനഡയും നെതര്‍ലാന്റും സമര്‍പ്പിച്ച പ്രമേയവുമായി മുന്നോട്ടു പോയാല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് പല അംഗരാഷ്ട്രങ്ങളെയും സൗദി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുഎന്‍ വാച്ച് വെളിപ്പെടുത്തി. യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതും സൗദി വിരുദ്ധവുമായ പ്രസ്തുത പ്രമേയത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തരുതെന്നും ചോര്‍ന്നു കിട്ടിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാച്ച് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ കൗണ്‍സിലിന്റെയും ചട്ടങ്ങള്‍ക്ക് നിരക്കാത്ത ഒന്നായിട്ടാണ് യുഎന്‍ വാച്ച് സൗദിയുടെ കത്തിനെ കാണുന്നത്. കാനഡയും നെതര്‍ലാന്റും സമര്‍പിച്ച പ്രമേയത്തെ പരാജയപ്പെടുത്താനുള്ള കാമ്പയിന്‍ സൗദിയുടെയും ഈജിപ്തിന്റെയും യു.എ.ഇയുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന വിവരം അറബ് നയതന്ത്ര ഉദ്യോഗസ്ഥനില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടുട്ട്. ഹജ്ജ് ക്വാട്ട, തൊഴില്‍ അവസരം തുടങ്ങിയ കാര്യങ്ങളില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി പല രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതിലൂടെ സൗദി സമിതയുടെ അംഗത്വ വ്യവസ്ഥക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. എന്നും യു.എന്‍ വാച്ച് വ്യക്തമാക്കി.

Related Articles