Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലെ ഹൊദൈദയില്‍

സന്‍ആ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലെ തുറമുഖ നഗരമായ ഹുദൈദയോടടുക്കുന്നു. ദീര്‍ഘകാലമായി ആഭ്യന്തര യുദ്ധം നടക്കുന്നതിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹുദൈദ. എന്നാല്‍, ഇവിടെ പിടിച്ചെടുത്തതായോ ആക്രമണം നടത്തിയതായോ വാര്‍ത്തകള്‍ പുറത്തു വന്നിട്ടില്ല.

ഇറാന്റെ നേതൃത്വത്തിലുള്ള ഹൂതികള്‍ക്കു നേരെയാണ് സൗദി ഇവിടെ ആക്രമണം നടത്തുന്നത്. ഹൊദൈദക്ക് 20 കിലോമീറ്റര്‍ അകലെയുള്ള സൈനിക നടപടി തുടരുകയാണെന്നും ഉടന്‍ ഹൊദൈദയിലേക്ക് പ്രവേശിക്കുമെന്ന് സൗദി വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു. തിങ്കളാഴ്ച റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും സൗദിയും ചേര്‍ന്നുള്ള സഖ്യസൈന്യം ഹൊദൈദയിലേക്ക് സൈന്യത്തെ വ്യാപിപിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം, യെമനിലെ ഏറ്റവും വലിയ തുറമുഖത്തെ കീഴടക്കുന്നത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Related Articles