Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥം വഹിക്കാന്‍ ശ്രമിച്ചതിന് അധിക്ഷേപിച്ച സൗദിയുടെ നടപടിയെ കുവൈത്ത് തള്ളിക്കളഞ്ഞു. സൗദിയുടെ പ്രസ്താവനയില്‍ ദു:ഖവും ശാസനയും രേഖപ്പെടുത്തുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു.
സൗദിയുടെ പ്രതികരണത്തില്‍ ഞങ്ങള്‍ ആശ്ചര്യവും ഞങ്ങളുടെ തിരസ്‌കരണവും രേഖപ്പെടുത്തുന്നു. രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യ-ഊഷ്മള ബന്ധം മികച്ചതാക്കാനുള്ള ശ്രമമായിരുന്നു തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഖത്തര്‍ യുവജന-കായിക മന്ത്രിയായ ഖാലിദ് അല്‍ റോദന്‍ കുവൈത്ത് സന്ദര്‍ശിച്ചത്. കുവൈത്തിന്റെ ഫുട്‌ബോളിനെ ഫിഫയുമായി ബന്ധിപ്പിച്ചതിന് നന്ദി അറിയിക്കാന്‍ കൂടിയായിരുന്നു റോദന്‍ ദോഹയിലെത്തിയത്. ഈ സന്ദര്‍ശനത്തെയാണ് സൗദി രാജകോടതി ഉപദേശകനും സൗദി സ്‌പോര്‍ട്‌സ് കമ്മിറ്റി തലവനുമായി തുര്‍കി അല്‍ അല്‍ ഷെയ്ഖ് ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.

റോദന്‍ തന്റെ സ്ഥാനമാനങ്ങളുടെ നിഴലിലാണ് പ്രതികരിക്കുന്നതെന്നും ഇത്തരം കൂലിത്തൊഴിലാളികള്‍ സൗദിയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് നല്ലതല്ലെന്നുമാണ് അല്‍ അല്‍ ഷെയ്ഖ് ജനുവരി 21ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്.

 

Related Articles