Current Date

Search
Close this search box.
Search
Close this search box.

സൗദിയും ഇസ്രായേലും പ്രദേശത്തിന് വെല്ലുവിളി: നസ്‌റുല്ല

ബൈറൂത്: ഇസ്രായേലിനൊപ്പം സൗദിയും പ്രദേശവാസികളുടെ സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ല. സമാധാനവും സുസ്ഥിരതയും കൈവരിക്കാന്‍ സൗദി ഒരു ഭാഗത്തേക്ക് മാറി നില്‍ക്കല്‍ അനിവാര്യമാണെന്ന് അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. താലിബാനിന്റെയും അല്‍ഖാഇദയുടെയും കൂട്ടക്കൊലകളെ സംബന്ധിച്ച് അന്വേഷിച്ചാല്‍ അവിടെയെല്ലാം സൗദിയെയും കാണാം. ഇസ്രായേലിനെ പോലെ സൗദിയും പ്രദേശത്തിന്റെ സുസ്ഥിരതക്കും സമാധാനത്തിനും ഭീഷണി ഉയര്‍ത്തുകയാണെന്നാണ് മനസ്സിലാവുന്നതെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ലയുടെ നേരെയുള്ള അമേരിക്കയുടെ ഉപരോധത്തെ പിന്തുണച്ചുകൊണ്ട് സൗദി വിദേശകാര്യ സഹമന്ത്രി ഥാമിര്‍ സുബ്ഹാന്റെ ട്വിറ്റര്‍ സന്ദേശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രദേശത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്താന്‍ ഹിസ്ബുല്ലക്കെതിരെ ഒരു അന്താരാഷ്ട്ര സഖ്യത്തിന് രൂപം കൊടുക്കണമെന്നാണ് സുബ്ഹാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ ഹിസ്ബുല്ലക്കെതിരെയുള്ള ഇത്തരം സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലൂടെ തങ്ങളുടെ പ്രാദേശികെ ശക്തിയെ അംഗീകരിക്കുകയാണ് സൗദി ചെയ്തത് എന്നായിരുന്നു നസ്‌റുല്ലയുടെ മറുപടി. സൗദി ഭരണാധികാരികള്‍ക്ക് ഹിസ്ബുല്ലക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് സുബ്ഹാന് അറിയാവുന്നതുകൊണ്ടാണ് ഒരു അന്താരാഷ്ട്ര സഖ്യത്തിനെ അദ്ദേഹം ആവശ്യപ്പെടുന്നത്. പ്രദേശത്തിന്റെ സുസ്ഥിരതയും സമാധാനവും സംരക്ഷിക്കുക എന്നതാണ് അതിന് അദ്ദേഹം കണ്ടെത്തിയ കാരണം. നസ്‌റുല്ല കൂട്ടിച്ചേര്‍ത്തു. സൗദിയുടെ പരാജയപ്പെട്ട നീക്കങ്ങളും സൗദി തുടങ്ങിവെച്ച യുദ്ധങ്ങളും അവര്‍ക്ക് സംഭവിക്കുന്ന പിഴവുകളും ഈ മേഖലയില്‍ ഇറാനിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന് സഹായകമാവുകയാണ് ചെയ്തത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles