Current Date

Search
Close this search box.
Search
Close this search box.

സൗദിയും അമേരിക്കയും ലോകത്തെ രണ്ട് നെടുംതൂണുകള്‍: ഇമാം സുദൈസ്

ന്യൂയോര്‍ക്ക്: സ്വാധീനത്തിന്റെ കാര്യത്തില്‍ ലോകത്തെ രണ്ട് നെടുംതൂണുകളാണ് സൗദിയും അമേരിക്കയുമെന്ന് മക്കയിലെ മസ്ജിദുല്‍ ഹറാം ഇമാം ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ്. മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമുല്‍ ഇസ്‌ലാമി) ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് സൗദി വാര്‍ത്താ ചാനലിന് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. സുരക്ഷിത്വത്തിന്റെയും സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പുരോഗതിയുടേയും തീരത്തേക്കാണ് അവ രണ്ടും (സൗദി, അമേരിക്ക) ലോകത്തെ നയിക്കുന്നതെന്നും സുദൈസ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെയും സൗദി രാജാവിന്റെയും കാല്‍വെപ്പുകള്‍ വിജയിപ്പിക്കാനും അദ്ദേഹം പ്രാര്‍ഥിച്ചു. ലോകത്ത് ഭീകരതക്കും തീവ്രവാദത്തിനും വിഭാഗീയതക്കും എതിരെ ഒരു പോരാട്ടം ആവശ്യമായ സന്ദര്‍ഭത്തിലാണ് ഇത്തരം ഒരു ഒത്തുചേരല്‍ എന്നും സമ്മേളനത്തെ പ്രശംസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

Related Articles