Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ വന്‍കിട വ്യവസായ മേഖല ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. പ്രദേശത്ത് രാജകുടുംബാംഗങ്ങള്‍ക്ക് അഞ്ച് കൊട്ടാരങ്ങളും നിര്‍മിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് രാജ്യത്തെ നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

26,500 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് പുതിയ വ്യവസായ മേഖല ആരംഭിക്കുന്നത്. നിയോം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ ഇതുസംന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമടങ്ങിയ പദ്ധതിയാണുദ്ദേശിക്കുന്നത്.

ഇവിടെ സൗദി രാജകുമാരനും മറ്റു മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ക്കുമാണ് കൊട്ടാരങ്ങള്‍ നിര്‍മിക്കുക. തബൂക്കില്‍ നിന്നും 150 കിലോമീറ്റര്‍ പടിഞ്ഞാറ് ചെങ്കടലിനോടു ചേര്‍ന്നുള്ള പ്രദേശത്താണ് വ്യവസായ മേഖല ആരംഭിക്കുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ് ഇവിടെ കെട്ടിട നിര്‍മാണത്തിനായി കരാറൊപ്പിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

 

Related Articles