Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ നിന്ന് മലേഷ്യയും സൈന്യത്തെ പിന്‍വലിക്കുന്നു

ക്വാലാലംപൂര്‍: സൗദി അറേബ്യയില്‍ നിന്നും മലേഷ്യയും സൈന്യത്തെ പിന്‍വലിക്കുന്നു. വ്യാഴാഴ്ച മലേഷ്യന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് സാബു ആണ് ഇക്കാര്യമറിയിച്ചത്. നേരത്തെ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തതാണെന്നും തീരുമാനം എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ പങ്കാളികളാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റു അയല്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ ഭരണ കാലത്താണ് സൈന്യത്തെ സൗദിയിലേക്കയച്ചത്. ഈ തീരുമാനം പുന:പരിശോധിക്കുമെന്ന് മുഹമ്മദ് സാബു അറിയിച്ചിരുന്നു. യെമനില്‍ യുദ്ധം ചെയ്യുന്ന സൗദിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ഭാഗമാകാനാണ് മലേഷ്യന്‍ സൈന്യത്തെ സൗദിയിലേക്കയച്ചത്.

 

Related Articles