Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവ്. 2018 ആദ്യ പകുതിയില്‍ മാത്രം 23,42000 പേര്‍ക്കാണ് പൊതു-സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമായതെന്നാണ് ഔദ്യോഗിക കണക്കുകള്‍. സൗദി ഗവര്‍ണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 12.8 ശതമാനം വര്‍ധനവാണ് തൊഴിലില്ലായ്മയില്‍ ഉണ്ടായിരിക്കുന്നത്. 1999ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളതെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ നികുതി പരിഷ്‌കരണവും ഇന്ധന വില വര്‍ധനവും സ്വകാര്യ മേഖലയിലെ തൊഴിലാളികളെ വലിയ അളവില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. ഏറ്റവും കൂടുതല്‍ ജോലി നഷ്ടപ്പെട്ടത് വിദേശികള്‍ക്കാണ്. യെമനുമായി നടക്കുന്ന ദീര്‍ഘകാല യുദ്ധത്തെത്തുടര്‍ന്നും ആഭ്യന്തര ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. 2018ന്റെ ആദ്യത്തില്‍ സൗദിയില്‍ വാറ്റ് അഞ്ച് ശതമാനം വര്‍ധിപ്പിച്ചിരുന്നു.

 

 

Related Articles