Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ ഒരു റിയാലിന്റെ നോട്ട് മാറ്റി കോയിന്‍ പുറത്തിറക്കുന്നു

റിയാദ്: സൗദി അറേബ്യ ഒരു റിയാലിന്റെ നോട്ടുകള്‍ക്ക് പകരം പുതിയ കോയിനുകള്‍ പുറത്തിറക്കുന്നു. സൗദി അറേബ്യ മോണിറ്ററി ഏജന്‍സി (സമ) ആണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ ലോഹം കൊണ്ടുള്ള കോയിനുകളാണ് പുറത്തിറക്കുന്നത്. പുതിയത് ഇറക്കുന്നത് വരെ പഴയ നോട്ടുകള്‍ ഇടപാടിനായി ഉപയോഗിക്കാം.

നിലവിലെ നോട്ടുകള്‍ പിന്‍വലിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ മാക്രോ സമ്പദ് വ്യവസ്ഥയിലും വ്യക്തികളുടെ സമ്പദ് വ്യവസ്ഥക്കും മാറ്റം വരുത്താനാണ് പുതിയ കോയിനുകള്‍ പുറത്തിറക്കുന്നതെന്ന് സമ അറിയിച്ചു. കോയിനുകള്‍ 20-25 വര്‍ഷങ്ങള്‍ വരെ നിലനില്‍ക്കുമെന്നും നോട്ടുകള്‍ 12-18 മാസം വരെ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സംഘടന അറിയിച്ചു. പുതിയ കോയിനുകള്‍ ഇട്ടാല്‍ സാധനങ്ങള്‍ ലഭിക്കുന്ന തരത്തിലേക്ക് വെന്‍ഡിങ് മെഷീനുകള്‍ മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

 

Related Articles