Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാനുള്ള ശ്രമങ്ങളുമായി ഇസ്രയേല്‍

തെല്‍അവീവ്: ഇസ്രയേല്‍ പൗരത്വമുള്ള മുസ്‌ലിം ഹജ്ജ് തീര്‍ഥാടകരെ ഇസ്രയേലിലെ ബെന്‍ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും സൗദി അറേബ്യയില്‍ എത്തിക്കുന്ന വ്യോമഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സൗദിയുടെ അനുമതി നേടാന്‍ തെല്‍അവീവ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ വാര്‍ത്താവിനിമയ മന്ത്രി അയ്യൂബ് കാറയുടെ വെളിപ്പെടുത്തല്‍. നേരത്തെയുണ്ടായിരുന്ന അവസ്ഥകള്‍ക്ക് മാറ്റം വന്നിരിക്കുകയാണെന്നും ഇത്തരം ഒരാവശ്യം ഉന്നയിക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണിതെന്നും കാറ പറഞ്ഞതായി ബ്ലൂംമെര്‍ഗ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതിന് വേണ്ടി സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇസ്രയേല്‍ പൗരത്വമുള്ള ഹജ്ജ് തീര്‍ഥാടകരെ ബസ്സുകളില്‍ എത്തിക്കുന്നതിന് പകരം വ്യോമ മാര്‍ഗം എത്തിക്കുന്നതിന് അനുമതി നേടുന്നതില്‍ വിജയിച്ചാല്‍ ഫലസ്തീനികളുമായുള്ള അനുരഞ്ജന ചര്‍ച്ചകളില്‍ കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ ആവശ്യപ്പെടുന്നതിനുള്ള അവസരമാണത് ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ആറായിരിത്തോളം അറബികളാണ് ഇസ്രയേലില്‍ നിന്നും ഹജ്ജിന് പോകുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അവരില്‍ ഏറെയും ജോര്‍ദാന്‍ വഴി 1600ലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് മക്കയിലെത്തുന്നത്. ജോര്‍ദാനിലെ ക്വീന്‍ ആലിയ എയര്‍പോര്‍ട്ടില്‍ നിന്നും ഇസ്രയേലിലെ മുസ്‌ലിംകള്‍ ഹജ്ജിന് പോകാറുണ്ട്.

Related Articles