Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിങ്ങ്: പിന്തുണയുമായി മ്യൂസിക് ആല്‍ബവും

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഡ്രൈവിങ്ങിന് അനുമതി നല്‍കിയതില്‍ ആഹ്ലാദമര്‍പ്പിച്ച് മ്യൂസിക് ആല്‍ബം പുറത്തിറക്കി. ഫലസ്തീന്‍,സിറിയന്‍,ജോര്‍ദാനിയന്‍ സംഗീതജ്ഞര്‍ ചേര്‍ന്നാണ് ബ്രിട്ടീഷ് മ്യൂസിക് ബാന്റായ ബീറ്റില്‍സിനു വേണ്ടി ആല്‍ബം തയാറാക്കിയത്. ‘ഡ്രൈവ് മൈ കാര്‍’ എന്നാണ് സംഗീത ആല്‍ബത്തിന്റെ പേര്. ആല്‍ബത്തിന്റെ കവറില്‍ സിറിയന്‍ ഗായിക നാനോ റായിസിനെയും ഫലസ്തീന്‍ സംഗീതജ്ഞന്‍ നസീം അലട്രാഷിനെയും കാണാം.

ഇവര്‍ക്കു പുറമെ ജോര്‍ദാനിലെയും ഫലസ്തീനിലെയും സംഗീതജ്ഞരാണ് പ്രമുഖ ബ്രിട്ടീഷ് ബാന്റായ ബീറ്റില്‍സിലുള്ളത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങളാണ് ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അറബിയിലാണ് വരികള്‍. യു.എസ് റേഡിയോ സ്‌റ്റേഷനായ പി.ആര്‍.ഐയും ബെര്‍ക്‌ലീ കോളേജ് ഓഫ് മ്യൂസികും സംയുക്തമായാണ് ആല്‍ബം നിര്‍മിച്ചത്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞ ജൂണ്‍ മുതലാണ് രാജ്യത്തു നിന്നും എടുത്തു മാറ്റിയത്. ഇതിനുള്ള നന്ദിയും സന്തോഷവും അറിയിച്ചാണ് ആല്‍ബം പുറത്തിറക്കിയതെന്ന് ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.

ലോകത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതിയില്ലാത്ത ലോകത്തെ അവശേഷിക്കുന്ന ഏക രാജ്യമായിരുന്നു സൗദി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരത്തെത്തുടര്‍ന്നാണ് ഡ്രൈവിങ് നിരോധനം എടുത്തുകളഞ്ഞത്.
 

 

Related Articles